15 Jun 2023
SHARE CAMPAIGN INAUGURATION
സഹകരണ മേഖലയില്‍ മാതൃകാസ്ഥാപനമാണ് പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയെന്ന് ശ്രീമതി. കെ.കെ.ഷൈലജ ടീച്ചര്‍ എംഎല്‍എ പ്രസ്താവിച്ചു. അതിന്റെ വിശ്വാസ്യതക്ക് ലഭിച്ച തെളിവാണ് ആശുപത്രിയുടെ അഭൂതപൂര്‍വ്വമായ ഇന്നത്തെ വളര്‍ച്ച. എക്കാലത്തും ആശുപത്രിയുടെ വികസനം ജനങ്ങള്‍ ഏറ്റെടുക്കുകയാണ് ചെയ്തിട്ടുള്ളത് എന്നും ശ്രീമതി. ഷൈലജടീച്ചര്‍ പറഞ്ഞു.
ആരോഗ്യ രംഗം അനുദിനം മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സംവിധാനങ്ങള്‍ നിരന്തരം പുതുക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചുകൊണ്ട് അവര്‍ സംസാരിച്ചു. ആധുനിക സാങ്കേതികവിദ്യകളോടെയുള്ള ഉപകരണങ്ങളെല്ലാം സജ്ജീകരിച്ച് പ്രധാനപ്പെട്ട എല്ലാ ശാഖകളും ഇഎംഎസ് ആശുപത്രിയിലുണ്ടെന്നത് ജനങ്ങള്‍ക്ക് വളരെയധികം ആശ്വാസകരമാണ്. ആശുപത്രിയുടെ സമഗ്രമായ നവീകരണത്തിലൂടെ മാത്രമേ ഇക്കാലത്ത് മികച്ച ചികിത്സ ലഭ്യമാക്കുന്നതിന് സാധ്യമാകൂ. ഇക്കാര്യത്തില്‍ ഇഎംഎസ് ആശുപത്രി മാതൃകയാണെന്നും അഭിപ്രായപ്പെട്ടു. എല്ലാ ചികിത്സാ ആനുകൂല്യങ്ങളും ലഭ്യമാക്കിയതിലൂടെ വലിയതോതിലുള്ള ജനങ്ങളുടെ പിന്തുണയാണ് ഇഎംഎസ് ആശുപത്രിയ്ക്കുള്ളത്. കോവിഡ് മഹാമാരിക്കാലത്ത് ഇഎംഎസ് ആശുപത്രിയുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും ഷൈലജടീച്ചര്‍ അഭിപ്രായപ്പെട്ടു.
ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ശിശുമരണ നിരക്ക്, മാതൃമരണ നിരക്ക് എന്നിവ കുറച്ചുകൊണ്ടുവന്നതും, പ്രാഥമികാരോഗ്യരംഗം മെച്ചപ്പെട്ട രീതിയിലായതും ആരോഗ്യരംഗത്ത് കേരളത്തിന് ഒന്നാമതെത്താന്‍ കഴിഞ്ഞു. പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രി അങ്കണത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ജൂണ്‍ 15 ന് രാവിലെ 10 മണിക്ക് ബഹു. മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി. കെ.കെ.ഷൈലജ ടീച്ചര്‍ എംഎല്‍എ, ശ്രീ.പോക്കര് ഹാജിയില്‍ നിന്നും ഓഹരിസ്വീകരിച്ചുകൊണ്ട് ഷെയര്‍ കാമ്പയിന് ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.ആശുപത്രി ചെയര്മാന് ഡോ.എ.മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആശുപത്രിയുടെ പുതിയ ലോഗോ പ്രകാശനം സിപിഐഎം ജില്ലാ സെക്രട്ടറി ശ്രീ.ഇ.എന്‍.മോഹന്‍ദാസും, പുതിയ വെബ്സൈറ്റ് ഉദ്ഘാടനം മുന്‍ വനിതാ കമ്മീഷന് അംഗം ശ്രീമതി.ഇ.എം.രാധയും നിര്‍വ്വഹിച്ചു.
താഴേക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കെ.പി.സോഫിയ, ശ്രീ.ഇ.രാജേഷ്, ശ്രീ.എ.കെ.നാസര്‍, ശ്രീ.എ.ശിവദാസന്‍, ആശുപത്രി ഡയറക്ടര്‍മാരായ ശ്രീമതി.പി.കെ.സൈനബ, ശ്രീ.പി.പി.വാസുദേവന്‍, ശ്രീ.വി.രമേശന്, ശ്രീ.ടി.കെ.കരുണാകരന്, ശ്രീ.ടി.കെ.റഷീദലി, ശ്രീ.കൃഷ്ണന് കാരങ്ങാട്, ശ്രീ.എ.വിശ്വംഭരന്, ശ്രീമതി.ഹഫ്സ മുഹമ്മദ്, ശ്രീമതി. പി.സുചിത്ര, ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.മോഹന്‍ദാസ്, ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ.എ.വി.ജയകൃഷ്ണന് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ആശുപത്രി ജനറല്‍ മാനേജര്‍ ശ്രീ.എം.അബ്ദുന്നാസിര്‍ പദ്ധതി വിശദീകരണം നടത്തി. ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ.വി.ശശികുമാര്‍ സ്വാഗതവും, ഡോ.വി.യു.സീതി നന്ദിയും പറഞ്ഞു.